മുഖ്യമന്ത്രിയുടെ എക്സലൻസ് അവാർഡ്

സംസ്ഥാനത്തെ സ്വകാര്യമേഖലയിലെ വ്യാപാര- വ്യവസായ -വാണിജ്യ സ്‌ഥാപനങ്ങളുടെ ഗ്രേഡിംഗ്

സംസ്ഥാനത്തെ സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളെ 2021 വർഷത്തെ പ്രവർത്തന മികവിൻറെ അടിസ്ഥാനത്തിൽ ഗ്രേഡ് ചെയ്യുന്ന തൊഴിൽവകുപ്പിൻറെ ഗ്രേഡിംഗ് പദ്ധതിയിൽ സർക്കാർ ഉത്തരവിന് അനുസ്രതമായ മാനദണ്ഡങ്ങളുടെയും തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയും വ്യത്യസ്ത തൊഴിൽ മേഖലകളിൽ ഏറ്റവും മികവ് പുലർത്തുന്ന അതാത് മേഖലകളിലെ സ്ഥാപനങ്ങൾക്ക് ബഹു.മുഖ്യമന്ത്രിയുടെ എക്സലൻസ് അവാർഡും,രണ്ടാമതും,മൂന്നാമതും എത്തുന്ന സ്ഥാപനങ്ങൾക്ക് യഥാക്രമം വജ്ര,സുവർണ്ണ അവാർഡുകൾ നൽകുന്നു.

ഗ്രേഡിംഗ് - മാനദണ്ഡങ്ങൾ

   (1)  മികച്ച തൊഴിൽ ദാതാവ്

   (2)  സംതൃപ്തരായ തൊഴിലാളികൾ

   (3)  മികവുറ്റ തൊഴിൽ അന്തരീക്ഷം

   (4)  തൊഴിൽ നൈപുണ്യ വികസന പങ്കാളിത്തം

   (5)  സ്ത്രീ സൗഹൃദം

   (6)  തൊഴിൽ തൊഴിലാളികളുടെ ക്ഷേമം

   (7)  സ്ത്രീ തൊഴിലിടത്തിലെ സുരക്ഷ

ഗ്രേഡിംഗ് നടപ്പാക്കുന്ന തൊഴിൽ മേഖലകൾ

   (*)  ടെക്‌സ്റ്റൈല്‍ ഷോപ്പുകള്‍

   (*)  ഹോട്ടലുകള്‍(ഹോട്ടല്‍, റസ്‌റ്റോറന്റ്)

   (*)  സ്റ്റാര്‍ ഹോട്ടലുകൾ, റിസോർട്ടുകൾ

   (*)  ജൂവല്ലറികള്‍

   (*)  സെക്യൂരിറ്റി സ്ഥാപനങ്ങള്‍

   (*)  ഐ.ടി.സ്ഥാപനങ്ങള്‍

   (*)  നിർമ്മാണ സ്ഥാപനങ്ങൾ

   (*)  ഓട്ടോമൊബൈല്‍ ഷോറൂമുകള്‍

   (*)  മെഡിക്കല്‍ ലാബുകള്‍ (ലാബ്, എക്‌സ് റേ, സ്‌കാനിംഗ് സെന്ററുകള്‍)

   (*)  സ്വകാര്യ ആശുപത്രികൾ

   (*)  സൂപ്പർ മാർക്കറ്റുകൾ

ഗ്രേഡിംഗ് - പൊതുവിവരങ്ങൾ

ലേബർ കമ്മീഷണറുടെ വെബ്സൈറ്റ് മുഖാന്തരം ഇരുപതോ അതിലധികമോ തൊഴിലാളികളുള്ള സ്ഥാപനങ്ങൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഇത്തരത്തിൽ സമർപ്പിക്കപ്പെടുന്ന അപേക്ഷയോടൊപ്പം മേൽ പറഞ്ഞ മാനദണ്ഡം അടിസ്ഥാനമാക്കിയുള്ള ചോദ്യാവലി ഓരോ അപേക്ഷകളും പൂരിപ്പിച്ച് നൽകേണ്ടതും ആയത് അസിസ്റ്റൻറ്റ് ലേബർ ഓഫീസർമാർ പരിശോധിച്ചു ഉറപ്പാക്കുന്നതിന്റെ അടിസ്ഥാനത്തിൽ ഓരോ അപേക്ഷകനും ലഭ്യമാകുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ കട്ട് ഓഫ് മാർക്ക് നിശ്ചയിക്കുന്നു. കട്ട് ഓഫ് മാർക്കിനു മുകളിൽ വരുന്ന സ്ഥാപനങ്ങളെ അസിസ്റ്റൻറ്റ് ലേബർ ഓഫീസർമാർ നേരിട്ട് പരിശോധിച്ചു ഉറപ്പാക്കുന്നു. ടി സ്ഥാപങ്ങളെ ജില്ലാ കമ്മിറ്റി വിലയിരുത്തി മാർക്ക് നൽകുകയും അത്തരത്തിൽ ലഭ്യമാകുന്ന മാർക്കുകളുടെ അടിസ്ഥാനത്തിൽ ലേബർ കമ്മീഷണർ സംസ്ഥാനതലത്തിൽ വീണ്ടുമൊരു കട്ട് ഓഫ് മാർക്ക് നിശ്ചയിച്ചുകൊണ്ട് അതിനകത്ത് വരുന്ന സ്ഥാപനങ്ങളെ സ്റ്റേറ്റ് കമ്മിറ്റിക്ക് പരിഗണിക്കുന്നു. മേൽ സ്ഥാപനങ്ങളെ സ്റ്റേറ്റ് കമ്മിറ്റി വിലയിരുത്തി ഏറ്റവും മികവ് പുലർത്തുന്ന അതാത് മേഖലകളിലെ സ്ഥാപനങ്ങൾക്ക് ബഹു.മുഖ്യമന്ത്രിയുടെ എക്സലൻസ് അവാർഡും,രണ്ടാമതും,മൂന്നാമതും എത്തുന്ന സ്ഥാപനങ്ങൾക്ക് യഥാക്രമം വജ്ര,സുവർണ്ണ അവാർഡുകൾ നൽകുന്നു. മികച്ച ഗ്രേഡിംഗ് സ്വന്തമാക്കുന്ന സ്ഥാപനങ്ങൾക്ക് തൊഴിൽ വകുപ്പിന്റെ സർട്ടിഫിക്കറ്റ് ഓഫ് എക്സലൻസ് ലഭിക്കുന്നതുവഴി സ്ഥാപനത്തിന്റെ യശസ്സ് ഉയർത്തപ്പെടുന്നു. ഉത്പാദന - വിപണന - സേവന മേഖലകളിലെ മികവിനോടൊപ്പം തൊഴിലാളികളുടെ സേവന-വേതന സുരക്ഷയ്ക്കും, ക്ഷേമത്തിനും മുൻ‌തൂക്കം നൽകുന്ന തൊഴിലിടമായി സ്ഥാപനം സമൂഹത്തിന്റെ മുൻനിരയിൽ സ്ഥാനം പിടിക്കുന്നു